പാവപ്പെട്ടവന്റെ ഇറച്ചി എന്ന് അറിയപ്പെടുന്ന സോയ കൊണ്ട് ഇന്ന് നമുക്ക് ഫ്രൈ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അൻപത് ശതമാനം മാംസ്യം അടങ്ങിയിരിക്കുന്ന , എന്നാൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്ന സോയ നാം ശീലമാക്കേണ്ടിയിരിക്കുന്നു.
ഈ സോയ ചങ്ങ്സ് ഫ്രൈ നല്ല ക്രിസ്പി ആണ്. ഈ സോയ ഫ്രൈ….കുട്ടികള്‍ക്കും വലിയവര്‍ക്കും ഇഷ്ടപ്പെടും….എല്ലാവരും ട്രൈ ചെയ്യണേ…..
തയ്യാറാക്കുന്നവിധം
സോയ ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതര്‍ത്തി വെക്കുക… ശേഷം കഴുകി വാരി….നല്ലതുപോലെ മൂന്ന് പ്രാവശ്യം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് വെക്കുക…. ഇതിലേക്ക് കുറച്ച് മുളക്പൊടി,മഞ്ഞള്‍പൊടി,വെളുത്തുള്ളി ഇഞ്ചി പേസ്ററ്,ഉപ്പ്,കുറച്ച് കോണ്‍ഫ്ലവര്‍,കുറച്ച് ഗരം മസാല …ഇവയെല്ലാം ചേര്‍ത്ത് കുഴച്ച് വെക്കുക… അര മണിക്കൂര്‍ കഴിയുമ്പോള്‍ ഓയിലില്‍ ഫ്രൈ ചെയ്തെടുക്കാം…..ക്രിസ്പി സോയ ഫ്രൈ റെഡി…..
കൂൺ 250 gm വെളുത്തുള്ളി 3 കുരുമുളക് പൊടി 2 tbsp ഒലീവ് ഓയിൽ 2 tbsp വെണ്ണ 1 tsp ഉപ്പ് പാകത്തിന്
കൂൺ നന്നായി കഴുകി വെള്ളം തുടച്ചടുകുക. പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. കൂൺ ചേർക്കുക.ഒരു 3 മിനുട്ട് കഴിഞ്ഞ് കുരുമുളക് പൊടി ചേർക്കുക. കുറച്ച് വെണ്ണ ചേർക്കുക . നന്നായി ഇളക്കുക..2- 3 മിനുട്ട് കഴിഞ്ഞ് തീയ് അണകാം.
വീട്ടിനുചുറ്റും വെളുത്തുള്ളി ചതച്ചിട്ടാല്‍ പാമ്പ് അടുക്കില്ല എന്ന് പറയാൻ കാരണം എന്ത്?
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പ്രകൃതി വെളുത്തുള്ളിക്കു കനിഞ്ഞു നല്‍കിയ രക്ഷാകവചമാണെന്നു പറയാം. എത്ര ഗതികെട്ടാലും മുയലും, കുരങ്ങനും ,എലിയും മറ്റു ജീവികളും വെളുത്തുള്ളി കട്ടുതിന്നുകയില്ല .ചെറുകീടങ്ങള്‍ക്കും വെളുത്തുള്ളിയുടെ ഗന്ധം സഹിക്കാനാവില്ല .വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ രൂക്ഷത കുറവാണെങ്കിലും ചെടിയുടെ ശരീരമാകെയുണ്ട്.
വെളുത്തുള്ളിയുടെ സത്ത് ഒളിപ്പിച്ചുവയ്ക്കാന്‍ അതിന്റെ വെള്ളത്തൊലിക്കു കഴിയും. അതുമാറ്റി അകത്തെ അല്ലികളില്‍ കൈവച്ചാല്‍ വിവരം അറിയും. അതിലടിക്കുകയോ, ചതയ്ക്കുകയോ ,മുറിക്കുകയോ ചെയ്താല്‍ വെളുത്തുള്ളിക്കകത്തെ രാസവസ്തുക്കള്‍ക്കു മാറ്റം സംഭവിക്കും.
ശക്തിയേറിയ അലിന്‍ (Allin) അജോണ്‍ (Ajone) ഡൈഅലൈല്പോളിസള്ഫൈഡുകള് (Di allyl poly sulphides) , വിന്റിത്തീനുകള്‍ (Vindithins) , അലൈസിസ്റ്റീന്‍ (Ally cysteine), എന്‍സൈമുകള്‍ എന്നീ രാസവസ്തുക്കള്‍ പുറത്തേക്കു പായും. ശത്രുക്കള്‍ ജീവനും കൊണ്ടോടും.ഇത്രയും മാരകായുധങ്ങള്‍ കൈവശമുള്ള വെളുത്തുള്ളിയെ മനുഷ്യന്‍ കൈവിടുമോ?
അതിന്റെ വീര്യം കണ്ടറിഞ്ഞ മനുഷ്യന്‍ അതിനെ കീടനാശിനി (Insecticide) ആയി ഉപയോഗിച്ചുപോന്നു.രോഗാണുനാശകശക്തിയും, പൂപ്പല്‍ നാശകശക്തിയും തിരിച്ചറിഞ്ഞതുവഴി ചര്‍മസംരക്ഷണത്തിനായി പച്ച വെളുത്തുള്ളി (ഉണങ്ങാത്ത വെളുത്തുള്ളി) ഉപയോഗിച്ചു തുടങ്ങി.ഇവയെയെല്ലാം കടത്തിവെട്ടുന്നതാണ് വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍. കൊളോസ്‌ട്രോള്‍, പ്രത്യേകിച്ചും ലോ ഡെന്‍സിറ്റി കൊളസ്‌ട്രോള്‍ (LDL) ഗണ്യമായി കുറയ്ക്കാന്‍ വെളുത്തുള്ളിക്കു കഴിവുണ്ട്. ആസ്പിരിനെപ്പോലെ രക്തം കട്ടപിടിക്കാതെ സംരക്ഷിക്കാനും വെളുത്തുള്ളിക്കു കഴിവുണ്ട്. പക്ഷേ, ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. രക്തം കട്ടയാകാതിരിക്കാന്‍ മരുന്നു കഴിക്കുന്നവര്‍ വെളുത്തുള്ളി അധികം കഴിക്കാന്‍ പാടില്ല. രക്തം വളരെയധികം നേര്‍ത്താലും കുഴപ്പമാണ്.
ആഹാരത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിനു കാരണം അതിന്റെ ഔഷധഗുണമാണ്. ചിലയിനം ആഹാരങ്ങള്‍ കഴിക്കുമ്പോഴനുഭവപ്പെടുന്ന വായുകോപം (Gas trouble) ഒഴിവാക്കാന്‍ ഇതിനു കഴിയും. വിറ്റാമിന്‍ ബി1, ബി5, ബി6 എന്നിവ വെളുത്തുള്ളിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്.വെളുത്തുള്ളി കൂടുതലായി കഴിച്ചാല്‍ ശ്വാസം, വിയര്‍പ്പ്, ചര്‍മം, ധരിക്കുന്ന വസ്ത്രം എന്നിവയെല്ലാം വെളുത്തുള്ളി ഗന്ധം അനുഭവപ്പെടാം. അതു മറ്റുള്ളവര്‍ക്ക് സഹിക്കാനായെന്നുവരില്ല. അപൂര്‍വം ചിലര്‍ക്ക് വെളുത്തുള്ളി കഴിച്ചാല്‍ അലര്‍ജിയുമുണ്ടാകും.
വെളുത്ത ഉള്ളിയാണ് വെളുത്തുള്ളിയായി മാറിയത്. ചിലയിടങ്ങളില്‍ വെള്ളുള്ളി എന്നും പറയും. ഇംഗ്ലീഷുകാര്‍ക്കിത് ഗാര്‍ലിക് ആണ്. ഉള്ളിവര്‍ഗത്തില്‍പ്പെട്ട ആലിയം സറ്റൈവം ചെടിയാണിത്. സോളോ, ആസ്റ്റിയോ, റോസ്സോ, ന്യൂബിയ, സ്‌നോമൗണ്ടന്‍ എന്നിങ്ങനെ പലയിനങ്ങളുണ്ട് .മണ്ണിനടിയിലാണ് വാസം. പുറമേ കാണുന്നത് ഇലകളാണ്. സാധാരണ ഉള്ളിയേക്കാള്‍ ജലാംശം കുറഞ്ഞവയാണ് വെളുത്തുള്ളി അല്ലികള്‍. പ്രത്യേകിച്ചും ഉണങ്ങിയവ.വെളുത്തുള്ളി ഉല്‍പ്പാദനത്തില്‍ 81 ശതമാനവുമായി ചൈന മുന്നില്‍ നില്‍ക്കുന്നു. 4.6 ശതമാനവുമായി ഇന്ത്യ രണ്ടാംസ്ഥാനത്തും. പുരാതന കാലം മുതലേ വെളുത്തുള്ളി കറിക്കൂട്ടിലും ഔഷധങ്ങളിലും ഇടംകണ്ടിരുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ചെറുവ്യജ്ഞനങ്ങളില്‍ ഒന്നാണിത്.
കാപ്പിപ്പൊടി രണ്ട് ടീസ്പൂണ്‍
പാല്‍ ഒരു കപ്പ്
ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്
ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍
ഐസ്‌ക്യൂബ് പാകത്തിന്
തയ്യാറാക്കുന്ന വിധം….
കാപ്പിപ്പൊടി, പഞ്ചസാര പ്പൊടി, ഐസ്‌ക്യൂബ് ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വച്ചാല്‍ കോള്‍ഡ് കോഫി തയ്യാര്‍.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കുക. ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചോറും ഉപ്പും ചേര്‍ത്ത് പതുക്കെ ഇളക്കണം. സ്‌പൈസി ചിക്കന്‍ കറിക്കൊപ്പം കഴിക്കാം.
മഞ്ഞള്‍പൊടി, തൈര്, ചെറുനാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി എട്ട് മണിക്കൂര്‍ വെക്കുക. കസ്‌കസ്, പെരുഞ്ചീരകം, ഗ്രാമ്ബൂ, കുരുമുളക്, മുളക്, ജീരകം, കറുവാപ്പട്ട എന്നിവ വറുത്തുപൊടിക്കുക. ചുവട് കട്ടിയുള്ള പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ സവാള വഴറ്റണം. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് രണ്ട് മിനിട്ട് വഴറ്റണം. തക്കാളി ചേര്‍ത്ത്, എണ്ണ തെളിയുന്നതുവരെ വഴറ്റണം. വറുത്ത പൊടിയും ഒരു കപ്പ് വെള്ളവുമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് വേവുമ്ബോള്‍ ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ശേഷം മൂടിവെച്ച് പത്ത് മിനിട്ട് വേവിക്കുക. കുറുകുമ്ബോള്‍ ചെറുനാരങ്ങാനീര്, കറിവേപ്പില എന്നിവ ചേര്‍ക്കാം.